ജലീലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്ന് ചെന്നിത്തല

ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്.
 

ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു

ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് ലോകായുക്ത പറഞ്ഞിരുന്നു. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല. മുഖ്യമന്ത്രി തുടർ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത പറഞ്ഞു.