എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ രാജിവെക്കുമോയെന്ന് ചെന്നിത്തലയോട് മന്ത്രി എ കെ ബാലൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ സ്ഥാനം രാജിവെക്കുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി കെ ബാലൻ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും മന്ത്രി ഇതേ ചോദ്യമുന്നയിച്ചു.
 

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ സ്ഥാനം രാജിവെക്കുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി കെ ബാലൻ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും മന്ത്രി ഇതേ ചോദ്യമുന്നയിച്ചു. ഇല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പ് പറയണമെന്നും ബാലൻ പറഞ്ഞു

എൽഡിഎഫിനെതിരായ ആരോപണം ജനം പുച്ഛിച്ച് തള്ളും. ജമാഅത്തെ ഇസ്ലാമി ബന്ധം ലീഗ് അണികളിൽ തെറ്റായ സന്ദേശം നൽകും. ജമാഅത്തെ ബാന്ധവം കോൺഗ്രസിനും ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും

എൽഡിഎഫ് വലിയ ഭൂരിപക്ഷം നേടും. മറിച്ചായാൽ സർക്കാർ രാജിവെക്കണമോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോൾ മറുപടി പറയാമെന്നും ബാലൻ പറഞ്ഞു.