ഹോം › കേരളം

ധാർഷ്ട്യം അവസാനിപ്പിച്ച് ആശ വർക്കേഴ്‌സിന്റെ സമരം തീർക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല

By MJ Desk · 14 Apr 2025, 10:46 AM

സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാ വർക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരം നിർത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സർക്കാരിന് ചേർന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ സമരം ചെയ്യുന്നത് ഹൃദയഭേദകമാണ്. വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരം ചെയ്ത് കാര്യങ്ങൾ നേടേണ്ടന്നും തരുന്ന പിച്ചക്കാശ് മേടിച്ച് മുന്നോട്ടുപോകുക പറയുന്നതനുസരിച്ച് സമരം പിൻവലിക്കുകയെന്നാണ് സർക്കാർ പറയുന്നു. ഇതിനെതിരെ ബഹുജനപ്രക്ഷോഭമാണ് നാട്ടിൽ നടന്നുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളെ ചർച്ചയിലൂടെ പരിഹരിക്കാൻ മാർഗങ്ങൾ തേടുകയാണ് വേണ്ടത്. സമരം തീരാതെ മുന്നോട്ടുപോകുന്നത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ അഹങ്കാരവും ധിക്കാരവുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›