ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി ചെന്നിത്തല; മാനനഷ്ടക്കേസ് ഫയൽ ചെയ്യും

ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉയർത്തിയ ആരോപണങ്ങളിൽ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശിനെതിരെ മാനനഷ്ട
 

ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉയർത്തിയ ആരോപണങ്ങളിൽ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ബാറുടമകൾ പിരിച്ച പണത്തിൽ ഒരു കോടി രൂപ കെപിസിസി ഓഫീസിലെത്തി ചെന്നിത്തലക്കും 50 ലക്ഷം രൂപ കെ ബാബുവിനും 25 ലക്ഷം രൂപ വി എസ് ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. വിജിലൻസിൽ മൊഴി നൽകുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു.

ഇതിന് പിന്നാലെ സുഹൃത്തിന്റെ ഫോണിൽ നിന്ന് രമേശ് ചെന്നിത്തലയും വിളിച്ചു. കാലുപിടിക്കുന്നത് പോലെ അപേക്ഷിച്ചതിനാലാണ് ചെന്നിത്തലക്കെതിരെ മൊഴി നൽകാതിരുന്നത് എന്നായിരുന്നു ബിജു രമേശിന്റെ ആരോപണങ്ങൾ