കൊവിഡ് നീരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികളായ ദമ്പതികൾ മുങ്ങി

കൊവിഡ് 19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികളായ ദമ്പതികൾ മുങ്ങി. വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരാണ് മുങ്ങിയത്. തൃശ്ശൂരിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. മാർച്ച്
 

കൊവിഡ് 19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികളായ ദമ്പതികൾ മുങ്ങി. വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരാണ് മുങ്ങിയത്. തൃശ്ശൂരിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.

മാർച്ച് 9ന് ദുബൈയിൽ നിന്നെത്തിയ ഇരുവരും 16 മുതൽ മേലൂർ രസ ഗുരുകുൽ ആൻഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പേയാണ് മുങ്ങിയത്.

മേലൂർ പഞ്ചായത്ത് സെക്രട്ടറി ഇതുസംബന്ധിച്ച പരാതി ചേർത്തല നഗരസഭാ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറി പോലീസിന് പരാതി നൽകിയിട്ടുണ്ട്‌