ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ; കടുത്ത നിയന്ത്രണങ്ങള്‍, കടകൾ അടപ്പിച്ചു

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചേർത്തല താലൂക്ക് കണ്ടൈന്മെന്റ് സോൺ ആക്കി കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. പൊലീസ് നഗരത്തിലെ എല്ലാ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, താലൂക്കാശുപത്രിയും പൂർണ്ണമായും
 

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചേർത്തല താലൂക്ക് കണ്ടൈന്‍മെന്‍റ് സോൺ ആക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് നഗരത്തിലെ എല്ലാ വാർഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, താലൂക്കാശുപത്രിയും പൂർണ്ണമായും അടച്ചു.

ഇന്ന് കടകളും, മാർക്കറ്റും പൊലീസ് എത്തി അടപ്പിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയ്യാളുടെ സമ്പർക്കപ്പട്ടിക വളരെ കൂടുതലാണെന്ന് ആരോപിച്ച് രോഗിക്കും, കുടുംബങ്ങൾക്കും നേരെ ഫോണിലൂടെയും നേരിട്ടും ആക്രമണം നടക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Read AIso സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം  https://metrojournalonline.com/kerala/2020/07/13/swapna-suresh-sandeep-anir-nia-custody.html

ഒരു ആരോഗ്യ പ്രവർത്തകന്റെ വീടിനു മുന്നിൽ മൈക്കുകെട്ടി ആക്ഷേപിക്കുന്ന സംഭവം പോലും ഉണ്ടായതായി ആശുപത്രി അധികൃതർ പറഞ്ഞു. ജന പ്രതിനിധികൾ പോലും ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ടെന്നും പരാതിയുയർന്നിട്ടുണ്ട്.

താലൂക്കാശുപത്രിയിൽ ക്വാറന്റീനിലായിരുന്ന നാലുപേരുൾപ്പെടെ 13 ജീവനക്കാർക്ക്(ഒരു ഡോക്ടറും) കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെയെല്ലാം വണ്ടാനം, കോട്ടയം മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.