{"vars":{"id": "89527:4990"}}

ചെറുവള്ളി എസ്‌റ്റേറ്റ് അവകാശതർക്കം: സർക്കാരിന്റെ ഹർജി തള്ളി, ശബരിമല വിമാനത്താവളം പദ്ധതി അനിശ്ചിതത്വത്തിൽ
 

 

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് കോടതി വ്യക്തമാക്കി

ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലടക്കം കോടതി വിധിയോടെ പ്രതിസന്ധിയിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിൾ ട്രസ്റ്റ് ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചു

നിർദിഷ്ട വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശവാദം ഉന്നയിച്ചത്. ബിലിവേഴ്‌സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിവരാണ് കേസിലെ എതിർ കക്ഷികൾ