{"vars":{"id": "89527:4990"}}

കരൂർ ദുരന്തം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി; സഹായം വാഗ്ദാനം ചെയ്ത് സ്റ്റാലിന് കത്തയച്ചു
 

 

തമിഴ്‌നാട്ടിലെ കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം ദുഃഖകരമാണെന്ന് പിണറായി പറഞ്ഞു. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു

ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനുമായി മന്ത്രി വീണ ജോർജ് ഫോണിൽ സംസാരിച്ചു. കേരളത്തിൽ നിന്ന് ആരോഗ്യപ്രവർത്തകരെ അയക്കുമെന്നും മന്ത്രി വ്യക്തമാക്കി

വേദനിപ്പിക്കുന്ന സംഭവമാണിതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും അനുശോചനം അറിയിച്ച് രംഗത്തുവന്നു. കരൂരിലേത് ദുഃഖകരമായ സംഭവമെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.