ഹോം › കേരളം

രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി ഗവർണർമാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

By MJ Desk · 20 Feb 2025, 02:46 PM

യുജിസി കരട് നിർദേശങ്ങൾ ഫെഡറലിസത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളെ പൂർണമായി ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമം. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തിൽ നടന്ന കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിർദേശങ്ങളിലെ നിയമന നിർദേശങ്ങളോടാണ് പ്രധാന എതിർപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് നിർദേശം ആരെയും വിസി ആക്കാൻ ചാൻസലർക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുടെ അധികാരത്തെയാണ് വെല്ലുവിളിക്കുന്നത് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ സംസ്ഥാന സർക്കാരുകളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുകയാണ്. രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി ഗവർണർമാർ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കൺവെൻഷൻ സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭരണഘടനക്കുള്ളിൽ നിന്നായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അടക്കം പരിപാടിയിൽ പങ്കെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›