ഹോം › കേരളം

ബ്രൂവറി അനുമതിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: സിപിഐ നിലപാടില്ലാത്ത പാർട്ടിയായെന്ന് സതീശൻ

By MJ Desk · 20 Feb 2025, 10:15 AM

എലപ്പുള്ളി ബ്രൂവറി അനുമതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യപ്രതി പ്രഖ്യാപിച്ചതിനോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് അപമാനിക്കാറുള്ളത്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുകയാണ് നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി. എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിനാണ് കീഴടങ്ങിയത്. ആർജെഡിയുടെ എതിർപ്പും വിഫലമായി കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിവീർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. പെട്ടിക്കട, ബാർബർ ഷോപ് അടക്കം സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓൺലൈൻ വ്യാപാരവും മൂലം കേരളത്തിൽ റീട്ടെയ്ൽ വ്യാപാരം തകർച്ചയിലാണ്. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും സതീശൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›