കൊവിഡ് ചുമതലയുള്ള സർക്കാരുദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി: ചീഫ് സെക്രട്ടറി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം സർക്കാർ ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കുലർ പുറപ്പെടുവിച്ചു. ലോക്ക്
 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം സർക്കാർ ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കുലർ പുറപ്പെടുവിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥർ ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി

്ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരടക്കം പലരും തുടർച്ചയായി ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം ഇത് കാണാം. വകുപ്പ് മേധാവിമാർ ഏൽപ്പിക്കുന്ന ജോലി ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ചെയ്താൽ മതി. മേധാവിമാർ ആവശ്യപ്പെടുമ്പോൾ മാത്രം ഓഫീസിലെത്തിയാൽ മതിയെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.