ഫുട്‌ബോൾ വാങ്ങാൻ യോഗം വിളിച്ചു ചേർത്ത് കുട്ടി സംഘം; ഭാവി ജനാധിപത്യം സുരക്ഷിതമെന്ന് സോഷ്യൽ മീഡിയ

കളിക്കാനുള്ള ഫുട്ബോൾ വാങ്ങാൻ യോഗം വിളിച്ച് കൂടിയാലോചിക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നു. സാമുഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് നിമിഷ
 

കളിക്കാനുള്ള ഫുട്‌ബോൾ വാങ്ങാൻ യോഗം വിളിച്ച് കൂടിയാലോചിക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നു. സാമുഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ തങ്ങളുടെ വാളുകളിൽ പങ്കുവെച്ചത്.

മുതിർന്നവരുടെ യോഗത്തിന്റെതായ എല്ലാ നടപടിക്രമങ്ങളും അതേപോലെ പകർത്തുന്നതായിരുന്നു കുട്ടിസംഘത്തിന്റെയും യോഗം. അധ്യക്ഷനും സെക്രട്ടറിയും വേദിയിൽ. മടൽ കുത്തിവെച്ച് അതിന് മുകളിൽ വടി കുത്തിനിർത്തി മൈക്ക് ആക്കി. സംഘത്തിലുള്ള ഓരോരുത്തരുടെയും അഭിപ്രായങ്ങളും യോഗത്തിൽ വിശദീകരിക്കുന്നുണ്ട്.

മിഠായി വാങ്ങാനായി ഉപയോഗിക്കുന്ന പൈസ കൂട്ടിവെച്ച് പന്ത് വാങ്ങാമെന്നാണ് നിർദേശം. ഇതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ തുറന്നു പറയണമെന്നും അല്ലെങ്കിൽ കയ്യടിച്ച് പാസാക്കണമെന്നും സെക്രട്ടറി പറയുന്നു. യോഗത്തിൽ ഏറ്റവും മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവർ കൊണ്ട് പൊന്നാട അണിയിക്കുന്ന ചടങ്ങുമുണ്ട്. ഭാവി ജനാധിപത്യം സുരക്ഷിതമാണെന്നാണ് വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നത്.

വീഡിയോ കാണാം

Foot Ball വാങ്ങിക്കാൻ വേണ്ടിയുള്ള മീറ്റിംഗ് ?

Posted by Sushanth Nilambur on Wednesday, November 6, 2019