കൗൺസിലിംഗിനെത്തി യുവതിയെ ബലാത്സംഗം ചെയ്തു; വയനാട്ടിൽ വൈദികൻ അറസ്റ്റിൽ

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത വൈദികൻ അറസ്റ്റിൽ. കുടുംബവഴക്ക് കൗൺസിലിംഗിലൂടെ പരിഹരിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തത്. ബത്തേരി
 

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത വൈദികൻ അറസ്റ്റിൽ. കുടുംബവഴക്ക് കൗൺസിലിംഗിലൂടെ പരിഹരിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തത്. ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിലാണ്(37)അറസ്റ്റിലായത്.

യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വൈദികനെ റിമാൻഡ് ചെയ്തു.