ഹോം › കേരളം

സിനിമാ, സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; മരണം കരൾ രോഗത്തെ തുടർന്ന്

By MJ Desk · 02 May 2025, 08:16 AM

പ്രശസ്ത സിനിമാ, സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. നടൻ കിഷോർ സത്യയാണ് വിഷ്ണുപ്രസാദിന്റെ മരണവിവരം അറിയിച്ചത്. നേരത്തെ വിഷ്ണുവിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങളും കിഷോർ സത്യ പറഞ്ഞിരുന്നു. ചികിത്സക്ക് 30 ലക്ഷത്തോളം ചെലവ് വരുമെന്നും സീരിയൽ ആർട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്ന് നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ നേരത്തെ പറഞ്ഞിരുന്നു. സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് വിഷ്ണുപ്രസാദിനെ പരിചയം. വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം കാശിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›