സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ കുത്തനെ കൂടും

സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ കുത്തനെ ഉയരും.വിവിധ ക്ലാസുകളിലായി 10 മുതൽ 30 രൂപ വരെയാണ് വർധനവ്. പ്രതിഷേധങ്ങൾ വകവെക്കാതെയാണ് നിരക്ക് വർധനവുമായി
 

സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ കുത്തനെ ഉയരും.വിവിധ ക്ലാസുകളിലായി 10 മുതൽ 30 രൂപ വരെയാണ് വർധനവ്. പ്രതിഷേധങ്ങൾ വകവെക്കാതെയാണ് നിരക്ക് വർധനവുമായി തീയറ്ററുടമകൾ മുന്നോട്ടു പോകുന്നത്.

ടിക്കറ്റിന് മേലുളഅള ജി എസ് ടി, ക്ഷേമനിധി എന്നിവക്ക് പുറമെ വിനോദ നികുതിയും ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണിത്. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിനിമാ സംഘടനകൾ വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തിയിരുന്നു.

സെപ്റ്റംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപക്ക് മുകളിലുള്ളവക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനാണ് തീരുമാനം.

നിലവിൽ സാധാരണ ടിക്കറ്റിന്റെ വില 95 രൂപയായിരുന്നു. ഇതിന്റെ കൂടെ 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപ അടിസ്ഥാനവിലയും ഇതിന്റെ കൂടെ 12 ശതമാനം ജി എസ് ടി, ഒരു ശതമാനം സെസും ചേർത്ത് അടിസ്ഥാന വില 113 ആയിരുന്നു. വിനോദ നികുതി കൂടി വരുന്നതോടെ സാധാരണ ടിക്കറ്റിന് 130 രൂപയായി മാറും.