ഹോം › കേരളം

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; രാഷ്ട്രീയവൈരാഗ്യമെന്ന് സിപിഎം

By MJ Desk · 17 Feb 2025, 07:54 AM

പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയിൽ സിപിഎം, സിഐടിയു പ്രവർത്തകനായ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ജിതിൻ(36) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമെന്ന് സിപിഎം ആരോപിച്ചു ആർഎസ്എസ് പ്രവർത്തകർ സംഘർഷത്തിനിടെ ജിതിനെ കുത്തുകയായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും രാജു എബ്രഹാം ആരോപിച്ചു ജിതിന്റെ വയറിലും തുടയിലും ഗുരുതരമായ മുറിവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ജിതിന്റെ ബന്ധുവായ അനിലുമായി പ്രതികളായ മൂന്നു പേർക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് പ്രതികൾ സംഘം ചേർന്നത്. സംഘർഷത്തിൽ മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›