ഐടി റെയ്ഡിനെതിരെ സി ജെ റോയ് കോടതിയിൽ ഹർജി നൽകി; രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചു
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹർജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികൾക്കെതിരെ നൽകിയ ഹർജി സി ജെ റോയ് രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചു. ഹർജി പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കർണാടക ഹൈക്കോടതി കേസ് തീർപ്പാക്കിയത്
കഴിഞ്ഞ ഡിസംബർ 3ന് ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹർജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബംഗളൂരുവിൽ റെയ്ഡിന് അധികാരമില്ലെന്നാണ് ഹർജിയിൽ വാദിച്ചിരുന്നത്.
ഡിസംബർ 16നാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഡിസംബർ 18ന് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദത്തിന് മുമ്പ് ഹർജി പിൻവലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല