ഐ എൻ എൽ നേതൃയോഗത്തിനിടെ സംഘർഷം; മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രവർത്തകരുടെ കയ്യാങ്കളി

ഐ എൻ എൽ നേതൃയോഗത്തിനിടെ സംഘർഷം. പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നതോടെ യോഗം പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കു തർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതിന്
 

ഐ എൻ എൽ നേതൃയോഗത്തിനിടെ സംഘർഷം. പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നതോടെ യോഗം പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കു തർക്കവും കയ്യാങ്കളിയും.

യോഗം പിരിച്ചുവിട്ടതിന് പിന്നാലെ ഒരു വിഭാഗം പുറത്തെത്തി. ഇതിനിടെ ഹാളിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് യോഗം നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.