മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിലാണ് സംഘർഷമുണ്ടായത്. പരുക്കേറ്റ വിദ്യാർഥികലെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചത്.
പെരിന്തൽമണ്ണയിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin