{"vars":{"id": "89527:4990"}}

പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
 

 

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. 

വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച വൈകിട്ടും ഇവിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. 

ഇതിലുൾപ്പെട്ട വിദ്യാർഥികളെ പോലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഇന്ന് രാവിലെയും സംഘർഷം നടന്നത്.