സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ചർച്ചക്കിടെ കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്
Nov 8, 2025, 15:09 IST
കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കൂട്ടത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചയാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ന് ഡിസിസി ഓഫീസിൽ പ്രവർത്തകർ യോഗം ചേർന്നിരുന്നു
യോഗ നിരീക്ഷകനായി മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസനായിരുന്നു ചുമതല. കൂടിക്കാഴ്ചകൾക്ക് മുമ്പായി ഒരു കൂട്ടം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു
മത സാമുദായിക ബാലൻസിംഗ് പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുത്തതെന്നും പ്രവർത്തകർ പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി അറിയിച്ചു.