ഹോം › കേരളം

ഇടുക്കിയിൽ വാക്കേറ്റത്തെ തുടർന്ന് സംഘർഷം; യുവാവിന് തലയ്ക്ക് വെട്ടേറ്റു

By News Desk · 09 Nov 2024, 12:08 PM

ഇടുക്കി: ഇടുക്കിയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് വെട്ടേറ്റു. അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത‍്യു (36) നാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ ഒഴിവത്തടം സെറ്റിൽമെന്‍റ് ഭാഗം സ്വദേശി ജോമോന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ‍്യക്തമാക്കി. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ജോമോൻ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദൃക്സാക്ഷികളായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ വൈരാഗ‍്യത്തെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›