{"vars":{"id": "89527:4990"}}

ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
 

 

ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ടാങ്ക് മേട് സ്വദേശി പുകഴേന്തി(14)യാണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂൾ വിദ്യാർഥിയാണ്. 

ആത്മത്യയെന്നാണ് പ്രാഥമിക നിഗമനം. പുകഴേന്തി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ളവർ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കിയത്. 

വീട്ടിലെത്തിയ പോസ്റ്റ്മാനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.