അവധിയെടുത്തതിന് മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ
Sep 12, 2025, 15:19 IST
മലപ്പുറത്ത് അവധിയെടുത്തതിന് സ്‌കൂൾ വിദ്യാർഥിക്ക് ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചത്. അധ്യാപകനായ ഷിഹാബാണ് മർദിച്ചതെന്ന് കുട്ടി പറഞ്ഞു.
ഇന്നലെ രാവിലെ 9.30ഓടെയാണ് കുട്ടിയെ അടിച്ചത്. ബസ് കിട്ടാത്തതിനാലാണ് കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളിലേക്ക് പോകാതിരുന്നതെന്ന് രക്ഷിതാവ് അറിയിച്ചു. കുട്ടിയുടെ ശരീരത്തിലാകെ അടികൊണ്ട പാടുകളാണ്.
മർദനമേറ്റതിന്റെ വേദന ഇപ്പോഴുമുണ്ടെന്ന് കുട്ടി പറഞ്ഞു. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസിൽ പരാതി നൽകിയതായും രക്ഷിതാക്കൾ അറിയിച്ചു.