{"vars":{"id": "89527:4990"}}

ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി: കളിമൺ പാത്ര നിർമാണ വികസന കോർപേഷൻ ചെയർമാൻ അറസ്റ്റിൽ
 

 

ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന കളിമൺ നിർമാണ വിപണനക്ഷേമ വികസന കോർപറേഷൻ ചെയർമാൻ അറസ്റ്റിൽ. കെഎൻ കുട്ടമണിയാണ് തൃശ്ശൂർ വിജിലൻസിന്റെ പിടിയിലായത്. 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് കുട്ടമണി. വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5372 ചെടിച്ചട്ടികളിൽ ഒരു ചട്ടിക്ക് 3 രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. 

തൃശ്ശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശ്ശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് കൈപ്പറ്റുന്നതിനിടെയാണ് പിടി വീണത്.