സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് സമാപനം; വോട്ടെടുപ്പ് ചൊവ്വാഴ്ച

തിരുവനന്തപുരം : കോവിഡിനെ തുടര്ന്ന് കൊട്ടികലാശം ഒഴിവാക്കിയെങ്കിലും ആവേശം ഒട്ടുചേരാതെ എല്.ഡി.എഫ്, യു.ഡി.എഫ് , എന്.ഡി.എ മുന്നണികളുടെ പരസ്യപ്രചാരണത്തിന് സമാപനമായി.ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്ന്
 

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് കൊട്ടികലാശം ഒഴിവാക്കിയെങ്കിലും ആവേശം ഒട്ടുചേരാതെ എല്‍.ഡി.എഫ്, യു.ഡി.എഫ് , എന്‍.ഡി.എ മുന്നണികളുടെ പരസ്യപ്രചാരണത്തിന് സമാപനമായി.ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്ന് രാത്രി ഏഴിന് പരിസമാപ്തി ആയത്. പ്രചാരണത്തിന്റെ എല്ലാ ആവേശവും നിറച്ച് സംസ്ഥാനത്ത് എല്ലായിടത്തും റോഡ്ഷോയും റാലികളും നടന്നു.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴക്കോടും നേമത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും റോഡ് ഷോകളില്‍ പങ്കെടുത്തു.

കോഴിക്കോട് നോര്‍ത്ത് -സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്തു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.വി. രാജേഷും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും റോഡ്ഷോയോട് കൂടിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. താമര രൂപത്തില്‍ തയ്യാറാക്കിയ പ്രചാരണ വാഹനത്തിലേറിയായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോ. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ ത്യപ്പൂണിത്തുറയില്‍ റോഡ് ഷോ നടത്തിയാണ് സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍ കൊട്ടിക്കലാശം നടത്തിയത്. അവസാന മണിക്കൂറില്‍ റോഡില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വോട്ടു തേടുകയായിരുന്നു ഒല്ലൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍.