ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എംബ്ലം ലോഞ്ചിങ്ങ്,
 

കൊടുവള്ളി: ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എംബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ ചടങ്ങിൽ നടന്നു.

ഷമീർ പട്ടുറുമാലിനെ ബ്രാൻഡ് അംബാസിഡറായി ചടങ്ങിൽ പ്രഖ്യാപിച്ചു. ഇ.സി ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു. അഡ്വ. ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ, ഷമീർ മീത്തിൽ, ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു. ഷമീർ പരപ്പാറ സ്വാഗതവും, ഷമീർ വൈറ്റ് ലൈൻ നന്ദിയും പറഞ്ഞു.

ഷമീർ, സമീർ തുടങ്ങി പേരുകളിൽ അറിയപ്പെടുന്നവരുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ. 2018 ഓഗസ്റ്റ് 31നാണ് ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. നവമാധ്യമങ്ങളുടെ ഇടപെടലുകളുടെ ഫലമായി ഇന്ന് 3000ത്തിലധികം ആളുകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. കേരളത്തിലെ 14 ജില്ലകളിലും ചാപ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്.

ഗൾഫ് നാടുകളിലും ചാപ്റ്ററുകളുടെ രൂപീകരണം നടന്നുവരികയാണ്. അംഗങ്ങൾക്കിടയിലെ സൗഹൃദം വളർത്തുക, ജീവകാരുണ്യ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോവുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫീസ് സന്ദർശിച്ചിരുന്നു.