പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും സതീശൻ ചോദിച്ചു ഹിന്ദു പത്രത്തിലെ വിദ്വേഷത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങൾക്കെതിരെ നടത്തിയത്. ഉജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങൾ. മുനമ്പം വിഷയത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ പോരാടിയ തോവാണ് തങ്ങൾ. എല്ലാവർക്കും വഴികാട്ടിയായ മതേതര നിലപാട് എടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് തങ്ങളെ വിമർശിക്കാൻ പാടില്ലേയെന്ന് കെ സുരേന്ദ്രൻ ചോദിച്ചത് മുഖ്യമന്ത്രിയുടെ ശബ്ദവും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദവും ഒന്നാണെന്ന് തെളിയിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ സ്വഭാവം കാണിച്ച് ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്നും സതീശൻ വിമർശിച്ചു.
മുഖ്യമന്ത്രിക്കും കെ സുരേന്ദ്രനും ഒരേ ശബ്ദം; പിണറായി ഭൂരിപക്ഷ പ്രീണനം നടത്തുന്നുവെന്ന് സതീശൻ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›