ഹോം › കേരളം

മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി; സമരം തത്കാലം തുടരുമെന്ന് സമരസമിതി

By MJ Desk · 11 Nov 2024, 03:18 PM

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിശദമായ ചർച്ച നടത്തുമെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി സമര സമിതി അംഗങ്ങളോട് പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്തെ ഭൂമിയിൽ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മന്ത്രി പി രാജീവും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷയോടെ കാണുന്നു എന്ന് ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്‌നം പരിഹാരത്തിനായി ചർച്ച നടത്താനാണ് സർക്കാരിന്റെ തീരുമാനം. അതുവരെ സമരം തത്കാലം തുടരാൻ തന്നെയാണ് സമരസമിതിയും തീരുമാനിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#munambam waqf land issue

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›