അനിൽ മുരളിയുടെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അന്തരിച്ച മലയാള ചലചിത്ര താരം അനിൽ മുരളിക്ക് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവ നടനായും
 

അന്തരിച്ച മലയാള ചലചിത്ര താരം അനിൽ മുരളിക്ക് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിൽ മുരളിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. അനിൽ മുരളിയുടെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

ഇന്നുച്ചയോടെയാണ് അനിൽ മുരളി അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

വില്ലനായും സ്വഭാവ നടനായും നിരവധി സിനിമകളിൽ തിളങ്ങിയ താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 200ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

1993ൽ വിനയന്റെ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികൾ, വാൽകണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻപണം, ഡബിൾ ബാരൻ, പോക്കിരി രാജ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, ഇയ്യോബിന്റെ പുസ്തകം, ഫോറൻസിക്, ജോസഫ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിൽ മുരളിക്ക് സാധിച്ചു….

Posted by Pinarayi Vijayan on Thursday, July 30, 2020