സ്വര്‍ണക്കടത്ത്: ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം ഡിപ്ലോമാറ്റിക് സ്വര്ണക്കടത്ത് കേസില് ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. നയതന്ത്ര ബാഗേജില് സ്വര്ണം കടത്താനുണ്ടായ ശ്രമം അത്യന്തം
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താനുണ്ടായ ശ്രമം അത്യന്തം ഗൗരവതരമാണ്.

ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതുമാണ് സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് കേസ്. ബന്ധപ്പെട്ട ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള അന്വേഷണമാണ് ആവശ്യം.

കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നതുവരെ കണ്ടെത്തണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ സഹായവും പിന്തുണയും സംസ്ഥാനം നല്‍കുമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി