കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന വാർത്തയും ശരിയല്ല

താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കുണ്ടെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർഥിയോട് ക്ഷുഭിതനായി എന്ന് പ്രചരിക്കുന്നതും ശരിയല്ലെന്ന് മുഖ്യമന്ത്രി
 

താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർഥിയോട് ക്ഷുഭിതനായി എന്ന് പ്രചരിക്കുന്നതും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ചില കുട്ടികൾ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്‌ക് പാടില്ലെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.