ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ പ്രവാസികളെ ആരും അപഹസിക്കരുത്; നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും മുഖ്യമന്ത്രി

നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും പ്രവാസികൾ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നതെന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധയുമായി
 

നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും പ്രവാസികൾ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നതെന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ചിലർ പ്രവാസികളോട് പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്താകെ പടർന്നുപിടിച്ച മഹമാരിയാണ് കൊവിഡ് 19 എന്ന് അവരോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ജോലി ചെയ്തിരുന്ന നാട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായപ്പോൾ അവർ നാട്ടിലേക്ക് വന്നു. എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരിൽ പ്രവാസികളെ ആരും അപഹസിക്കാൻ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

നാട്ടിലേക്ക് വരാൻ കഴിയാത്ത പ്രവാസികൾ ഇപ്പോൾ കുടുംബത്തെയോർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. നിങ്ങൾ സുരക്ഷിതരായി തന്നെ വിദേശത്ത് കഴിയൂ. നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു