ജനം നൽകിയത് നൂറിൽ നൂറ് മാർക്കെന്ന് മുഖ്യമന്ത്രി; ഗവർണർക്ക് രാജിക്കത്ത് കൈമാറി

മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി വിജയിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത്
 

മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി വിജയിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ, എം വി ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ എന്നിവരുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല

ജനം എൽഡിഎഫ് സർക്കാരിന് നൽകിയത് നൂറിൽ നൂറ് മാർക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിത്. സംസ്ഥാനത്ത് മെയ് 9 വരെ നിലവിലെ നിയന്ത്രണം തുടരും. ലോക്ക് ഡൗൺ വേണമോയെന്ന് മെയ് 10ന് ശേഷം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു