കാള പെറ്റൂ എന്ന് കേൾക്കുമ്പോൾ കയറെടുക്കുകയല്ല, പാൽ കറക്കാൻ പോകുന്ന പ്രതിപക്ഷമാണ്: മുഖ്യമന്ത്രി

സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തെ തുരങ്കം വെക്കുകയാണ് പ്രതിപക്ഷം. അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാൻ ശ്രമിച്ചു
 

‌സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തെ തുരങ്കം വെക്കുകയാണ് പ്രതിപക്ഷം. അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെ പോലും അട്ടിമറിക്കാൻ ശ്രമിച്ചു

ടെക്‌നോസിറ്റിയിൽ കളിമൺ ഖനനം നടത്തുന്നുവെന്നും അത് അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.

പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെ പോലെ ടെക്‌നോ സിറ്റിയിലേക്ക് ഓടിയെത്തി പ്രതിഷേധിക്കുന്നു. ടെക്‌നോ സിറ്റിക്കായി സ്ഥലമേറ്റെടുത്തിടത്ത് കളിമൺ ഉണ്ടെന്നത് ശരിയാണ്. അത് ഖനനം ചെയ്യാൻ പലരും ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ സർക്കാർ അക്കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ല

സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഒന്നുപോലും ക്ലച്ച് പിടിക്കുന്നില്ല. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുകയല്ല, പാൽ കറക്കാൻ തുടങ്ങുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.