ഏതെങ്കിലും ചോദ്യത്തിന് ഞാൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ; മാധ്യമങ്ങളോട് പിണറായി

നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തിന് താൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോയെന്ന് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെയെങ്കിലും പോകുന്ന വഴിയിൽ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകും. മാധ്യമങ്ങളോട് സംസാരിക്കണോ വേണ്ടയോ എന്ന്
 

നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തിന് താൻ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോയെന്ന് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെയെങ്കിലും പോകുന്ന വഴിയിൽ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകും. മാധ്യമങ്ങളോട് സംസാരിക്കണോ വേണ്ടയോ എന്ന് ഞാൻ കൂടിയാണ് തീരുമാനിക്കേണ്ടത് എന്നതു കൊണ്ടാണ് വിയോജിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ അവസാന ചോദ്യവും ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഇനി നമുക്ക് നാളെ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞത്. അല്ലാതെ വാർത്താ സമ്മേളനത്തിന് ഇരുന്ന ശേഷം ഏതെങ്കിലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടുണ്ടോ. ശുദ്ധ നുണയാണ് ഇതേക്കുറിച്ച് ചിലർ പറയുന്നത്.

അമേരിക്കൻ സന്ദർശനത്തിനിടെ സ്പ്രിംഗ്ലറുമായി ചർച്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അവർ ശീലിച്ച കാര്യങ്ങൾ മറ്റുള്ളവരുടെ മേൽ ആരോപിക്കാൻ ശ്രമിക്കരുത്. അത്തരം ശീലങ്ങളിൽ വളർന്നുവന്നവരല്ല ഇവിടെ ഇരിക്കുന്നത്. ബോധപൂർവം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

ഇതൊന്നും വേട്ടയാലായി താൻ കണക്കാക്കുന്നില്ല. വലിയ വേട്ടയാടൽ നടന്ന കാലത്തു പോലും എന്തൊക്കെയാണ് വരാൻ പോകുന്നതെന്ന് താൻ മുൻകൂട്ടി അറിഞ്ഞിരുന്നു. ചില ശക്തികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അവരുടെ ആരോപണങ്ങൾക്കൊന്നും മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി