സിഎം രവീന്ദ്രന് ചൊവ്വാഴ്ച നോട്ടീസ് നൽകും; അടുത്താഴ്ച തന്നെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഇഡി ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ്
 

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഇഡി ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് സാധ്യത

കഴിഞ്ഞ ദിവസം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിവുണ്ടായിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇ ഡി പറയുന്നത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്

നേരത്തെ രണ്ട് തവണ സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. ആദ്യത്തെ തവണ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും രണ്ടാമത്തെ തവണ നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര ചികിത്സക്കായി പ്രവേശിക്കപ്പെടുകയുമായിരുന്നു.