ഇ ഡി കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന സിഎം രവീന്ദ്രന്റെ ഹർജി തള്ളി

ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി
 

ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി

ഇഡി കൂടുതൽ സമയം തടഞ്ഞുവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ ഹർജി അപക്വമാണെന്നും നിലനിൽക്കുന്നതല്ലെന്നും ഇ ഡി വാദിച്ചു. ഇഡിയുടെ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. അതേസമയം സി എം രവീന്ദ്രൻ എന്ന് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.