വിവാദങ്ങൾക്കിടെ വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താ സമ്മേളനം വിളിച്ചത്. ദി ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ ഏജൻസി വിവാദം അടക്കം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പൊതുപരിപാടികളിലടക്കം പിആർ ഏജൻസി വിവാദത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. എഡിജിപി അജിത് കുമാർ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്ന് ഇന്നറിയാം. ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ നീക്കണമെന്ന് സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് പിആർ ഏജൻസി വിവാദത്തിലും മലപ്പുറം പരാമർശത്തിലുമാകും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകുക. പിആർ ഏജൻസി നൽകിയ ഭാഗം കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നാണ് ദി ഹിന്ദു ഇറക്കിയ വിശദീകരണ കുറിപ്പ്. അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി; 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›