{"vars":{"id": "89527:4990"}}

സ്വർണക്കൊള്ള കേസ് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്: സതീശൻ
 

 

ശബരിമല സ്വർണക്കൊള്ള ചർച്ചയാകാതിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച വഴിതിരിച്ചു വിടാനാണ് സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രം തങ്ങൾ ഉന്നയിച്ചതല്ലെന്നും സതീശൻ പറഞ്ഞു

മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രം ഉണ്ടായിരുന്നല്ലോ. അത് ഞങ്ങളുന്നയിച്ചില്ല. ചാരപ്പണിക്ക് പിടിയിലായ വ്‌ളോഗർ മന്ത്രി റിയാസിനൊപ്പം ഫോട്ടെയടുത്തിരുന്നു. അതും ഞങ്ങളുന്നയിച്ചില്ല. എന്നിട്ടും സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം ഉയർത്തി മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുകയാണ്

ഇത് തരംതാണ പ്രവർത്തിയാണ്. കൊലക്കേസ് പ്രതികൾക്ക് പഞ്ചനക്ഷത്ര സൗകര്യം ചെയ്തു കൊടുക്കുകയാണ് ഇവർ. സ്വർണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.