{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റ്; സ്ഥാനാർഥിത്വം തെറിച്ച സിപിഎം നേതാവ് സ്വതന്ത്രനായി മത്സരിച്ചേക്കും
 

 

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റ് അടിക്കുകയും പോസ്റ്റിന് അനുകൂലമായി കമന്റ് ഇടുകയും ചെയ്തതിനെ തുടർന്ന് സ്ഥാനാർഥിത്വം നിഷേധിച്ച സിപിഎം നേതാവ് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നു. പുല്ലമ്പാറ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മുത്തിപ്പാറ ബി ശ്രീകണ്ഠനാണ് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നത്. 

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി മൂന്ന് ദിവസം പ്രചാരണം നടത്തിയതിന് ശേഷമാണ് ശ്രീകണ്ഠനെ സിപിഎം ഒഴിവാക്കിയത്. ഇതോടെ ലോക്കൽ സെക്രട്ടറിക്ക് ശ്രീകണ്ഠൻ രാജിക്കത്ത് നൽകി. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി

പുല്ലമ്പാറ ലോക്കൽ സെക്രട്ടറി, 2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീകണ്ഠൻ നിലവിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനാണ്.