ഇറച്ചിയും മീനും വാങ്ങിക്കൂട്ടാൻ ആളുകൾ കൂട്ടത്തോടെ പുറത്തേക്ക്; കോട്ടയത്ത് പോലീസിന് തലവേദന

നാളെ ഈസ്റ്റർ വരാനിരിക്കെ കോട്ടയത്തെ ചന്തകളിൽ വൻ ആൾക്കൂട്ടം. ലോക്ക് ഡൗൺ ലംഘിച്ചാണ് ജനങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പുറത്തേക്കിറങ്ങിയത്. ഇത്രയും ദിവസം സ്വയം നിയന്ത്രിച്ചിരുന്ന ജനങ്ങൾ
 

നാളെ ഈസ്റ്റർ വരാനിരിക്കെ കോട്ടയത്തെ ചന്തകളിൽ വൻ ആൾക്കൂട്ടം. ലോക്ക് ഡൗൺ ലംഘിച്ചാണ് ജനങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പുറത്തേക്കിറങ്ങിയത്. ഇത്രയും ദിവസം സ്വയം നിയന്ത്രിച്ചിരുന്ന ജനങ്ങൾ ഈസ്റ്റർ ആഘോഷത്തിന് ഇറച്ചിയും മീനും വാങ്ങിക്കൂട്ടാനായി നിർദേശങ്ങളൊക്കെ മറികടന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു

ഇറച്ചി, മീൻ മാർക്കറ്റുകളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. ഇറച്ചിക്കടകൾക്ക് മുന്നിൽ നീണ്ട നിര തന്നെ ദൃശ്യമായിരുന്നു. പലചരക്ക്, പച്ചക്കറി കടകൾക്ക് മുന്നിലും ആളുകൾ കൂട്ടത്തോടെ എത്തി. ഇതോടെ പോലീസ് രംഗത്തിറങ്ങി പലരെയും വിരട്ടിയോടിക്കുകയായിരുന്നു.

പ്രധാന റോഡുകളിലെല്ലാം കർശന പരിശോധനയുണ്ടെങ്കിലും മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രണവിധേയമാക്കാൻ പോലീസിന് സാധിച്ചില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് പുറത്തേക്കിറങ്ങിയത്. ഇത് പോലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.