തെരഞ്ഞെടുപ്പ് ദിനത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം; സതീശൻ പാച്ചേനി പരാതി നൽകി

തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്
 

തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെയാണ് പാച്ചേനിയുടെ പരാതി. മുഖ്യമന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാംഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു.