ഹോം › കേരളം

അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഹൈക്കോടതിയിൽ ഇന്നും പ്രതിഷേധം തുടർന്നേക്കും

By MJ Desk · 10 Mar 2025, 08:41 AM

അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പ്രതിഷേധം ഇന്നും തുടരും. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് മുന്നിൽ എ ബദറുദ്ദീൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇനി പ്രതിഷേധം തുടരരുതെന്ന് അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു എന്നാൽ തങ്ങളോട് കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇന്ന് രാവിലെ ചേരുന്ന അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകും കേസിന് വേണ്ട ഹാജരായ വനിതാ അഭിഭാഷകയെ ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് ആരോപണം. ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് അഭിഭാഷകർ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›