ഹോം › കേരളം

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതി; പോലീസുകാരന് സസ്‌പെൻഷൻ

By MJ Desk · 27 Jan 2025, 10:31 AM

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതിയിൽ പോലീസുകാരന് സസ്‌പെൻഷൻ. പരാതിക്കാരനൊപ്പമെത്തിയ ഏരിയാ കമ്മിറ്റി അംഗത്തെ മർദിച്ചെന്ന പരാതിയിൽ കോന്നി പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സിപിഎം ഏരിയാ കമ്മിറ്റി അംഗം ടി രാജേഷ് കുമാറിനാണ് മർദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പോലീസ് സ്‌റ്റേഷനിലെത്തിയത്. പരാതിക്കാരൻ പോലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതിയെഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും
പൂർണ്ണ പേജ് കാണുക ›