ഹോം › കേരളം

4 വയസുകാരന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

By News Desk · 06 Oct 2024, 09:50 AM

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പെരുമാതുറ സ്വദേശിയായ 4 വയസുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്. പനിയും ചുമയുമായി ചികിത്സ തേടിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നല്‍കിയത്. കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമായിരുന്നു കാലാവധി കഴിഞ്ഞ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തി വിവരം അറിയിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, തുടങ്ങിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡയറക്ടറേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പരിശോധിനയിൽ സ്റ്റോക്ക് സപ്ലൈകോയില്‍ നിന്നും ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്ന മരുന്നാണിതെന്നും ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ മറ്റ് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›