വയോധികന്റെ മരണം വിഷപ്പുക ശ്വസിച്ചാണെന്ന പരാതി; ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി
 

 

കൊച്ചി വാഴക്കാലയിൽ വയോധികൻ മരിച്ചത് ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ചാണെന്ന പരാതിയിൽ ഡെത്ത് ഓഡിറ്റ് നടത്തും. സംഭവത്തിൽ മരിച്ചയാളുടെ ശരീരത്തിൽ ഡയോക്‌സിൻ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 

എറണാകുളത്ത് ആരോഗ്യ സർവേ ആരംഭിച്ചു. 1567 പേരുടെ വിവരശേഖരണം നടത്തി.148 പേർക്ക് പരിശീലനം നൽകി. 1249 പേർ ചികിത്സ തേടിയെന്നും 11 ശ്വാസ് ക്ലിനിക്കുകൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഇന്ന് 68 പേർ ചികിത്സ തേടി. ഇന്നലെ 178 പേർ വൈദ്യസഹായം തേടിയെന്നും മന്ത്രി അറിയിച്ചു.