സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ അനുമതി നൽകൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു. വീട്ടിൽ
 

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ അനുമതി നൽകൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു.

വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും. മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും ഇളവുകളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങൾ വരുത്തും.

വയനാട്ടിൽ കർശന നിരീക്ഷണം തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്ന ജില്ലയും വയനാടാണ്. 17 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. 2157 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.