ഹോം › കേരളം

എച്ച്ഐവി ബാധിതരുടെ എണ്ണം വർധിച്ചതിൽ ആശങ്ക; നാളെ വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന

By News Desk · 28 Mar 2025, 07:29 PM

മലപ്പുറം : ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധിച്ച മലപ്പുറം വളാഞ്ചേരിയില്‍ കൂടുതല്‍ അന്വേഷണവും പരിശോധനയും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ രക്തപരിശോധന ആരംഭിക്കും. അതിഥി തൊഴിലാളികളുടെ രക്തമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. അതേസമയം, എച്ച് ഐ വി സ്ഥിരീകരിച്ചവരില്‍ വളാഞ്ചേരി സ്വദേശി ഒരാള്‍ മാത്രമാണെന്നും ബാക്കിയുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ എത്തിയവരാണെന്നും നഗരസഭാ ചെയമാന്‍ പറഞ്ഞു. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച് ഐ വി ബാധിച്ചതായി കണ്ടെത്തിയത്. ഇവരില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്‌ക്രീനിംഗിന്റെ ഭാഗമായി ഒരാള്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›