കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ജില്ലാ കൺവീനർ തൂങ്ങിമരിച്ച നിലയിൽ
Sep 30, 2025, 10:51 IST
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനറെ മരിച്ച നിലയിൽ കണ്ടെത്തി. പിവി ജെയിനാണ്(48) തൂങ്ങിമരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനെ മരിച്ച നിലയിൽ കണ്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു.
എറണാകുളം നോർത്ത് സെൻട്രൽ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഓഫീസിലാണ് ജെയിനെ മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു